Latest NewsUAE

യു.എ.ഇയിൽ ഒരുങ്ങിയ പ്രണയ തടാകം

ദുബായ് : പ്രണയ തടാകമൊരുക്കി ദുബായ്. മരുഭൂമിയുടെ ഒത്തനടുവിലാണ് ഈ പ്രണയതടാകം നിർമിച്ചിരിക്കുന്നത്. പേരിൽ പ്രണയമുണ്ടെങ്കിലും പ്രണയിക്കുന്നവർക്ക് വേണ്ടി മാത്രമല്ല ഇത്. കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്‌നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഈ തടാകത്തിലുണ്ട്.

മനുഷ്യന്മാർ മാത്രമല്ല പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും മുതല്‍ താറാവുകൂട്ടങ്ങളും അരയന്നങ്ങളും ഉള്‍പ്പെടെ 150ലധികം പക്ഷിവര്‍ഗം ഇവിടെയുണ്ട്. മാത്രമല്ല നിരവധി ദേശാടനപ്പക്ഷികളും ഇവിടെയെത്താറുണ്ട്.രണ്ട് മരക്കൊമ്പുകള്‍ക്കു നടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡാണ് സന്ദര്‍ശകരെ സ്വീകരിക്കുക.

ജപ്പാനീസ് ഓറഞ്ച് മീനും സ്വര്‍ണമീനുകളും ഉള്‍പ്പെടെയുള്ള മത്സ്യങ്ങളും ഇവിടെയുണ്ട്. നാല് വ്യത്യസ്ത ഇടങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇരുപതോളം പ്രകൃതി സൗഹാര്‍ദ ഇരിപ്പിടങ്ങളുമുണ്ട്.
ബാര്‍ബെക്യൂ ചെയ്യാനായി അടുപ്പുകളോടുകൂടിയ പ്രത്യേക ഇടവും തടാകത്തോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.
പല ഇനങ്ങളിലുള്ള എട്ട് ലക്ഷത്തോളം ചെടികളും ഇവിടെ പരിപാലിക്കപ്പെടുന്നുണ്ട്.

അല്‍ ഖുദ്ര തടാകത്തിനടുത്തുനിന്ന് 10 മിനിട്ട് അല്‍ സലാം മരുഭൂമിയിലൂടെ യാത്രചെയ്താല്‍ 5,50,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന പ്രണയതടാകത്തിനരികില്‍ എത്തിച്ചേരാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button