KeralaLatest NewsNewsCrime

കാമുകിയുമായി വഴക്കിട്ടു, ഭയപ്പെടുത്താൻ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറിയ യുവാവിനു പൊള്ളലേറ്റു

ബുധനാഴ്ച പുലര്‍ച്ചെ 2.30ന്‌ കിഴക്കമ്പലം ബസ്‌ സ്റ്റാന്‍ഡിനുസമീപത്തായിരുന്നു സംഭവം

കൊച്ചി: കാമുകിയുമായി വഴക്കിട്ട യുവാവ് ട്രാൻസ്ഫോമറിന് മുകളില്‍ കയറി. കൊച്ചി ബ്രഹ്മപുരം സ്വദേശിയാണ് കാമുകിയെ ഭയപ്പെടുത്താൻ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറിയത്. എന്നാൽ, യുവാവ് പൊള്ളലേറ്റ് ആശുപത്രിയിലായി.

ബുധനാഴ്ച പുലര്‍ച്ചെ 2.30ന്‌ കിഴക്കമ്പലം ബസ്‌ സ്റ്റാന്‍ഡിനുസമീപത്തായിരുന്നു സംഭവം. ട്രാൻസ്ഫോറിന് മുകളില്‍ കയറി ലൈനില്‍ പിടിക്കാൻ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു.

read also: വീണാ വിജയന്റെ ഷെൽ കമ്പനി അടച്ചുപൂട്ടിയതെന്തിനെന്ന് മുഹമ്മദ് റിയാസ് പറയണം: കെ സുരേന്ദ്രൻ

ഇതോടെ വലിയ ശബ്‌ദ‌ത്തോടെ ലൈനില്‍നിന്ന്‌ പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയുംചെയ്‌തു. പൊട്ടിത്തെറിശബ്‌ദം കേട്ട്‌ തൊട്ടടുത്തുള്ള കെഎസ്‌ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഓടിയെത്തിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടനെ യുവാവിന് പ്രാഥമിക ചികിത്സ നല്‍കിയശേഷം പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.   പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്‍റെ കൈകള്‍ക്കും കഴുത്തിനു താഴെയും അരയ്‌ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button