CinemaMollywoodNewsEntertainment

നവാഗതനായ സാം സംവിധാനം ചെയ്യുന്ന ‘ഓട്ടം’ ട്രെയിലര്‍ പുറത്ത് വിട്ടു

നവാഗതനായ സാം സംവിധാനം ചെയ്ത് നന്ദു ആനന്ദും റോഷന്‍ ഉല്ലാസും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ഓട്ടം. കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന സിനിമ കൂടിയാണിത്. രാജേഷ് കെ നാരായണനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. വൈപ്പിന്‍ പ്രദേശത്തെ സാധാരണക്കാരുടെ ജീവിതം ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രമാണിത്.

കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ശശാങ്കന്‍, രോഹിണി, രാജേഷ് വര്‍മ്മ, അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബ്ലെസി, നിസാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button