Latest NewsFood & Cookery

അല്‍പ്പം വെറൈറ്റിയാണീ ചിക്കന്‍ അട

മധുരമുള്ള ഇലയട എല്ലാവരും കഴിച്ചിട്ടുണ്ടാവും… എന്നാല്‍ ചിക്കന്‍ നിറച്ച് വാഴയില്‍ പൊതിഞ്ഞ് പുഴുങ്ങിയെടുക്കുന്ന ചിക്കന്‍ ഇലയട കഴിച്ചിട്ടുണ്ടോ? ഇതാ ചിക്കന്‍ ഇലയട തയ്യാറാക്കുന്ന വിധം

ചേരുവകള്‍

500 ഗ്രാം അരിപ്പൊടി (പച്ചരി)
250 ഗ്രാം കോഴിയിറച്ചി
3 തണ്ട് കറിവേപ്പില
2 സവാള (ചെറുതായി അരിഞ്ഞത്)
2 പച്ച മുളക് (ചെറുതായി അരിഞ്ഞത്)
1 വെളുത്തുള്ളി (ചെറുതായി ചതച്ചെടുക്കുക)
ഒരു ചെറിയ കഷണം ഇഞ്ചി (ചതച്ചെടുക്കുക)
അര ടേബിള്‍ സ്പൂണ്‍ മുളകുപൊടി
അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടി
അര ടേബിള്‍ സ്പൂണ്‍ ഗരംമസാലപൊടി
1 കപ്പ് ചൂട് വെള്ളം 1 ടേബിള്‍ സ്പൂണ്‍ ഉപ്പ്
എണ്ണ ( ആവശ്യത്തിന്)
വാഴ ഇല (അട പരത്താന്‍ പാകത്തിലുള്ളത്)

തയ്യാറാക്കുന്ന വിധം
പച്ചരി വെള്ളത്തില്‍ ഒരു മണിക്കൂര്‍ കുതിര്‍ത്തു വെക്കുക. അതിനു ശേഷം വെള്ളത്തില്‍ 3, 4 തവണ കഴുകി വെളളം പൂര്‍ണമായും കളയുക. അരി പത്തിരിപ്പൊടിയുടെ പാകത്തില്‍ പൊടിച്ച് ചെറുതായി വറുക്കുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഈ തിളച്ച വെള്ളം അരിപ്പൊടിയിലേക്ക് കുറേശ്ശെ ഒഴിച്ചു നന്നായി കുഴച്ചെടുക്കുക്കുക. കോഴിയിറച്ചിയില്‍ ഒന്നര ടീസ്്പൂണ്‍ ഉപ്പ് ചേര്‍ത്ത് വേവിച്ചെടുക്കുക. വേവിച്ച ഇറച്ചി കഷണങ്ങള്‍ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഇറച്ചിയില്‍ നിന്നും മാംസം മാത്രം അടര്‍ത്തിയെടുക്കുക. അടര്‍ത്തി എടുത്ത ഇറച്ചി കഷണങ്ങള്‍ വളരെ ചെറുതായി മുറിക്കുക. അല്ലെങ്കില്‍ മിക്സിയില്‍ ഇട്ട് ഒന്ന് ചെറുതായി അടിച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് അറിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ഇട്ട് നന്നായി വഴറ്റുക. ശേഷം ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി, ഗരംമസാലപൊടി എന്നിവ ഇട്ടു നന്നായി വഴറ്റി പൊടിച്ചു വച്ചിരിക്കുന്ന കോഴിയിറച്ചി കൂടി ചേര്‍ക്കുക.

ഇനി ഇല എടുത്ത് അതില്‍ കുഴച്ച് ഉരുളയാക്കി വച്ചിരിക്കുന്ന അരിപൊടി വച്ച പരത്തുക. അതിനു നടുവില്‍ ഇറച്ചി മസാല വച്ച് പരത്തുക. ശേഷം ഇല നെടുകെ മടക്കുക. ഇനി ആവിയില്‍ 15-20 മിനുട്ട് വേവിക്കുക. രുചിയേറിയ ചിക്കന്‍ അട തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button