KeralaLatest News

സി.പി.ഐ.എം-ലീഗ് സംഘര്‍ഷം

നീലേശ്വരം•ഓര്‍ച്ചയില്‍ സി.പി.ഐ.(എം)-ലീഗ് സംഘര്‍ഷം. കൊടിതോരണം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. തുടര്‍ന്ന് സ്ഥലത്തെത്തിയ യ നീലേശ്വരം പ്രിന്‍സിപ്പള്‍ എസ് ഐ ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവിഭാഗത്തെയും ശാന്തരാക്കി. കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുകയും ചെയ്തു.

നീലേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ റോഡരികിലും മറ്റും കെട്ടിയ കൊടി തോരണങ്ങള്‍ അതാത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ അഴിച്ചുമാറ്റിയില്ലെങ്കില്‍ നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും എസ്‌.ഐ അറിയിച്ചു. ഇലക്‌ട്രിക് പോസ്റ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമരുകള്‍ തുടങ്ങിയവയില്‍ എഴുതിയ പ്രചരണങ്ങള്‍ മായ്ച്ചു കളയാനും ബന്ധപ്പെട്ട പാര്‍ട്ടി അണികളോട് പോലീസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button