Latest NewsIndia

രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ഇന്ത്യ വ്യാമാക്രമണം നടത്തിയതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി. രാജ്യത്തെ ശിഥിലമാക്കാന്‍ ആരേയും അനുവദിക്കില്ല. ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വ്യോമാക്രമണത്തിനു ശേഷം പ്രധാനമന്ത്രിയുടെ ആദ്യത്തെ പ്രതികരണമായിരുന്നു ഇത്.

ഈ ​മ​ണ്ണി​ൽ തൊ​ട്ട് സ​ത്യം ചെ​യ്യു​ക​യാ​ണ്. ഈ ​രാ​ജ്യം ഇ​ല്ലാ​താ​കാ​ൻ വി​ട്ടു​കൊ​ടു​ക്ക​യി​ല്ല. ആ​രു​ടെ മു​ന്നി​ലും ത​ല​കു​നി​ക്കാ​ൻ രാ​ജ്യ​ത്തെ വി​ട്ടു​കൊ​ടു​ക്കി​ല്ല. ഇ​ത് ഭാ​ര​ത​മാ​താ​വി​നോ​ടു​ള്ള ത​ന്‍റെ പ്ര​തി​ജ്ഞ​യാ​ണ്. നി​ങ്ങ​ളു​ടെ അ​ഭി​മാ​നം താ​ൻ സം​ര​ക്ഷി​ക്കു​മെ​ന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments


Back to top button