KeralaLatest News

ബ്രഹ്മപുരത്ത് ഇനി മാലിന്യം തള്ളാന്‍ സമ്മതിക്കില്ല; പഞ്ചായത്ത് അധികൃതര്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇനി മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്നും മാലിന്യവുമായി എത്തുന്ന വണ്ടികള്‍ തടയുമെന്നും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് അധികൃതര്‍. നഗരസഭക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ മാലിന്യ നിര്‍മാര്‍ജനത്തിന് ശാശ്വത പരിഹാരം ഉണ്ടാകും എന്ന് പറഞ്ഞു പറ്റിക്കുകയാണ്. വിഷയം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു അറിയിക്കും. പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം എന്നും പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടുത്തം തടയാന്‍ ശാശ്വത നടപടി വേണെന്നാവശ്യപ്പെട്ട് ബ്രഹ്മപുരം പ്ലാന്റിന് സമീപത്തുള്ള നാട്ടുകാര്‍ മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചയക്കുകയാണ്. ഇതാണ് എറണാകുളം ജില്ലയില്‍ മാലിന്യ നീക്കം തടസ്സപ്പെടാന്‍ കാരണം. ഇതോടെ നഗരത്തിലെ മാലിന്യ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്.

Related Articles

Post Your Comments


Back to top button