Latest NewsInternational

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി ഈ വിമാനകമ്പനി

ന്യൂ ഡൽഹി : ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി എ​യ​ർ കാ​ന​ഡ. പാ​ക്കി​സ്ഥാ​ൻ അ​വ​രു​ടെ വ്യോ​മ​മേ​ഖ​ല അ​ട​ച്ച​തിനെ തുടർന്നാണ് നടപടിയെന്ന് എ​യ​ർ കാ​ന​ഡ വ​ക്താ​വ് ഇ​സ​ബ​ല്ലെ ആ​ർ​ഥ​ർ  അറിയിച്ചു.

ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ വാ​ൻ​കൂ​വ​റി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ർ​വീ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള മ​റ്റൊ​രു വി​മാ​നം ടോ​റോ​ണ്ടോ​യി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു. ടോ​റോ​ണ്ടോ​യി​ൽ​നി​ന്നും വാ​ൻ​കൂ​വ​റി​ൽ​നി​ന്നും ഡ​ൽ​ഹി​ക്ക് ദി​വസേ​ന​യു​ള്ള സ​ർ​വീ​സു​ക​ളും ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​മു​ള്ള ടോ​റോ​ണ്ടോ-​മും​ബൈ സ​ർ​വീ​സു​മാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും  എ​യ​ർ കാ​ന​ഡ വ​ക്താ​വ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button