Latest NewsIndiaInternational

ജയ്‌ഷെയ്ക്ക് തിരിച്ചടി കിട്ടിയതില്‍ സന്തോഷിക്കുന്നവരിൽ പാക് സൈന്യവുമുണ്ട്

അനുസരണ ഒട്ടും ഇല്ലാത്തതിനാല്‍ പാക് സൈനിക നേതൃത്വത്തിന് അത്ര ഇഷ്ടമല്ല.

ന്യൂഡല്‍ഹി : ജയ്‌ഷെ മുഹമ്മദിന്റെ മുഖ്യപരിശീലന ക്യാമ്പാണ് വ്യോമപ്രഹരത്തില്‍ പ്രധാനമായും ഇന്ത്യ തകർത്തത്. പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയ ‘ജയ്‌ഷെ മുഹമ്മദ് ‘ പാക് സിവിലിയന്‍ ഭരണകൂടത്തിന്റെയും കണ്ണിലെ കരടാണ്. ഇന്ത്യയ്‌ക്കെതിരെ ഏത് കുറ്റിച്ചൂല് കിട്ടിയാലും ഉപയോഗിക്കുന്ന പാക് ചാരസംഘടനയായ ഐ.എസ്.ഐ ഈ ഭീകരഗ്രൂപ്പിനോടും മമത കാട്ടാറുണ്ട്. എന്നാല്‍, അനുസരണ ഒട്ടും ഇല്ലാത്തതിനാല്‍ പാക് സൈനിക നേതൃത്വത്തിന് അത്ര ഇഷ്ടമല്ല.

‘ലഷ്‌കറെ തയ്ബ’യാണ് പാക്‌സേനയ്ക്ക് പ്രിയപ്പെട്ട ഭീകരസംഘടന. ജയ്‌ഷെ മുഹമ്മദിന്റെ താവളം ആക്രമിച്ചാല്‍ പാക് സേനയ്ക്ക് നോവില്ലെന്ന് അര്‍ത്ഥം. ജയ്ഷ് പരിശീലന ക്യമ്പിലെ 300 ഓളം കുട്ടിഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമികറിപ്പോര്‍ട്ട്. പാക് അധികൃതര്‍ ഒരിക്കലും ഇത് അംഗീകരിക്കുകയില്ല. കാരണം ഇത് അവർക്ക് നാണക്കേടാകുകയും തിരിച്ചടിയാകുകയും ചെയ്യുമെന്നത് തന്നെ. അതെ സമയം വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച്‌ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭീകരര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും വിജയ് ഗോഖലെ കുറ്റപ്പെടുത്തി. തകര്‍ത്തത് ജെയ്ഷ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാംപാണെന്നും അദ്ദേഹം പറഞ്ഞു. ജെയ്ഷെ മുഹമ്മദ് രാജ്യത്ത് നിരവധിയിടങ്ങളില്‍ ചാവേറാക്രമണം നടത്താന്‍ ശ്രമിക്കുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് തിരിച്ചടിച്ചത്. സിവിലയന്‍സില്ലാത്ത ഭീകരരുടെ ക്യാമ്പുകളിലാണ് ആക്രമണം നടത്തിയതെന്നും ഗോഖലെ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button