Latest NewsIndia

ഏത് അടിയന്തിര സാഹചര്യം നേരിടാനും തങ്ങൾ സജ്ജം, പഞ്ചാബ് ഒപ്പമുണ്ട്’; ക്യാപ്റ്റൻ അമരീന്ദർ സിംഗ്

രാജ്യസേവനത്തിനായി എന്ത് ആവശ്യപ്പെട്ടാലും ചെയ്യാൻ സന്നദ്ധമായി പഞ്ചാബ് ഒപ്പമുണ്ടെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ്.

പഞ്ചാബ്: ഏത് അടിയന്തിര സാഹചര്യം നേരിടാനും തങ്ങൾ സജ്ജമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. രാജ്യസേവനത്തിനായി എന്ത് ആവശ്യപ്പെട്ടാലും ചെയ്യാൻ സന്നദ്ധമായി പഞ്ചാബ് ഒപ്പമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനയച്ച ട്വിറ്റർ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. അതിനിടെ ബലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ രാജ്യത്ത് സുരക്ഷ ശക്തമാക്കി.

ബലാകോട്ട് വ്യോമാക്രമണത്തെ തുറന്ന ഭാഷയിൽ സ്വാഗതം ചെയ്ത ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് അതിർത്തി മേഖലകളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുമെന്നും അറിയിച്ചു.തലസ്ഥാന നഗരമായ ഡൽഹിക്ക് പുറമെ പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പാക് അതിർത്തിയിലും നിരീക്ഷണം ശക്തമാക്കി.

രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ അതീവ സുരക്ഷയിലാണ്. പശ്ചിമ നാവിക കമാൻഡും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button