Latest NewsIndiaInternational

വ്യാപകമായി വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച്‌ പാക് മാധ്യമങ്ങള്‍; പലതും രണ്ട് വര്‍ഷം പഴക്കമുള്ളവ

രണ്ട് വര്‍ഷം മുമ്പ് വരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ ചിത്രങ്ങളാണ് പല പാകിസ്ഥാന്‍ ചാനലുകളും ഉപയോഗിച്ചത്.

ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ വിമാനങ്ങള്‍ പറന്നെത്തിയപ്പോള്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരു പാക് വിമാനത്തെ ഇന്ത്യ വെടിവച്ച്‌ താഴെയിടുകയും ചെയ്തിരുന്നു. എന്നാല്‍ പാക് മാധ്യമങ്ങള്‍ ഇന്നത്തെ പാക് നടപടി വന്‍ വിജയമായാണ് ചിത്രീകരിക്കുന്നത്. നിരവധി വ്യാജചിത്രങ്ങളും വീഡിയോകളുമാണ് പാക് മാധ്യമങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടേതെന്ന് അവകാശപ്പെട്ട് പുറത്തു വിടുന്നത്. രണ്ട് വര്‍ഷം മുമ്പ് വരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ ചിത്രങ്ങളാണ് പല പാകിസ്ഥാന്‍ ചാനലുകളും ഉപയോഗിച്ചത്.

ഒരു വിമാനം തകര്‍ന്ന് താഴെ വീഴുന്ന ലൈവ് ദൃശ്യങ്ങളെന്ന് തോന്നിപ്പിക്കുന്ന വീഡിയോ ആകട്ടെ പഴയ ഒരു ഹെലികോപ്റ്റര്‍ അപകടത്തിന്‍റെ ദൃശ്യങ്ങളാണ്.സമാ ടിവി, സിന്ധ് ടിവി, ജിയോ ടിവി എന്നീ നിരവധി പാക് ചാനലുകള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റേതെന്ന് അവകാശപ്പെട്ട് നല്‍കിയ പല ചിത്രങ്ങളും വ്യാജമായിരുന്നു. ജോധ്പൂരിലുണ്ടായ മിഗ് വിമാനാപകടവും ഒ‍ഡിഷയില്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണതും പാക് ചാനലുകള്‍ ജമ്മു കശ്മീരിലേതെന്ന് അവകാശപ്പെട്ട് പുറത്തു വിട്ടു.

പാകിസ്ഥാനില്‍ അറസ്റ്റിലായ സൈനികന്‍ ഇതാണ് എന്ന് അവകാശപ്പെട്ട് പല പാകിസ്ഥാനി ട്വിറ്റര്‍ ഹാന്‍ഡിലുകളും പ്രസിദ്ധീകരിച്ച ചിത്രവും വീഡിയോയുമാണിത്. 24 ന്യൂസ് എച്ച്‌ഡി എന്ന പാകിസ്ഥാനി വാര്‍ത്താ ചാനലും ഇതേ ചിത്രം വാര്‍ത്തയില്‍ കാണിച്ചു.

ഫെബ്രുവരി 19-ന് ബംഗലുരുവില്‍ എയ്‍റോഷോ നടന്നതിന് തലേന്ന് അഭ്യാസപരിശീലനം നടത്തുന്നതിനിടെ തകര്‍ന്ന സൂര്യകിരണ്‍ വിമാനത്തിലെ പൈലറ്റിന്‍റെ ദൃശ്യമാണിത്. വിമാനം തകര്‍ന്ന് താഴെ വീണ പൈലറ്റിനോട് പ്രദേശവാസിയായ യുവാവ് ‘ഉടന്‍ സഹായമെത്തു’മെന്ന് പറയുന്നുണ്ട്. ആശ്വസിപ്പിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button