Latest NewsIndia

പാകിസ്ഥാനെ കുഴയ്ക്കാൻ സമാധാന ശകടമായ ബസ് അയച്ചു, പിന്നാലെ മിറാഷ് സംഹാരത്തിനായി എത്തി ,ചെറുക്കാനോ തിരിച്ചടിക്കാനോ പാകിസ്ഥാനായില്ല

കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിലേക്ക് ഒരു ബസ് സര്‍വീസ് ബസ് അയച്ച്‌ സംശയത്തിന് ഇട നല്‍കാതെ ഇന്ത്യയൊരുക്കിയ പദ്ധതി.

ന്യൂഡല്‍ഹി : ഇന്നലെ വെളുപ്പിന് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ ഒരു ടണ്‍ ഭാരമുള്ള സ്മാര്‍ട്ട് ബോംബുകളുമായി വേട്ടയ്ക്ക് ഇറങ്ങിയപ്പോള്‍ ചെറുക്കാനോ തിരിച്ചടിക്കാനോ പാക്‌സേനയുടെ ഭാഗത്ത് ഒരു തയ്യാറെടുപ്പുമുണ്ടായിരുന്നില്ല. എടുത്തു പറയേണ്ടത് പാക്‌സേനയുടെ പ്രതിരോധശ്രമത്തെ നിര്‍വീര്യമാക്കിയ ഇന്ത്യയുടെ തന്ത്രമാണ്. അതിലൊന്നാണ് കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിലേക്ക് ഒരു ബസ് സര്‍വീസ് ബസ് അയച്ച്‌ സംശയത്തിന് ഇട നല്‍കാതെ ഇന്ത്യയൊരുക്കിയ പദ്ധതി.

ശ്രീനഗറില്‍ നിന്ന് പാക് അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിലേക്ക് ഒരു ബസ് സര്‍വീസുണ്ട്.പുല്‍വാമയില്‍ 40 അര്‍ദ്ധസൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഈ ബസ് സര്‍വീസ് നിറുത്തിവച്ചിരുന്നു ‘സമാധാന ശകടം’ എന്നാണ് വിളിപ്പേര്. സംഘര്‍ഷം മൂര്‍ച്ഛിക്കവെ, ബസ് സര്‍വീസ് അടുത്ത കാലത്തൊന്നും പുനരാരംഭിക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ബസ് സര്‍വീസ് പുനരാരംഭിച്ചു.

ഇതോടെ ഇന്ത്യ ഉടൻ അക്രമിക്കില്ലെന്ന ധാരണ പാകിസ്ഥാനുണ്ടായിക്കാണുമെന്നാണ് സൂചന. പാക് താവളങ്ങളില്‍ സൈനികര്‍ സുഖമായി ഉറങ്ങിയിട്ടുമുണ്ടാവണം. എന്തായാലും, 24 മണിക്കൂര്‍ കഴിയും മുമ്പ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ നിയന്ത്രണരേഖ കടന്നുചെന്ന് സമാധാനശകടം മണിക്കൂറുകള്‍ക്ക് മുമ്പ് എത്തിച്ചേര്‍ന്ന മുസഫറാബാദിന്റെ സമീപപ്രദേശങ്ങളിലും ബലാകോട്ടിലും മാരകപ്രഹരം നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button