KeralaLatest News

സെക്രട്ടേറിയറ്റിന് മുമ്പിൽ വീണ്ടും എംപാനല്‍ ജീവനക്കാരുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുമ്പിൽ വീണ്ടും ആത്മഹത്യാ ഭീഷണി. കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തിന് സമീപത്തെ മരത്തില്‍ കയറിയാണ് എംപാനല്‍ ജീവനക്കാരായിരുന്ന കണ്ടക്ടര്‍മാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്.അധികൃതര്‍ രണ്ട് പേരെ താഴെയിറക്കി. മറ്റ് രണ്ട് പേര്‍ ഇപ്പോഴും മരത്തിന് മുകളിലിരുന്ന് പ്രതിഷേധിക്കുകയാണ്.

ഫെബ്രുവരി 19 നും ഇതേ രീതിയിൽ ആത്മഹത്യാ ഭീഷണി നടന്നിരുന്നു. ആലപ്പുഴ സ്വദേശിയായ എംപാനൽ ജീവനക്കാരിയാണ് മരത്തിൽ കയറി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. അഗ്നിശമന ദീർഘ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇവരെ താഴെയിറക്കിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button