Latest NewsInternational

കൈവശമുള്ളത് പഴഞ്ചൻ യുദ്ധ വിമാനങ്ങൾ : ഇന്ത്യയുടെ മുന്നിൽ പാകിസ്ഥാൻ വിയർക്കും

കൈവശമുള്ള അറുപഴഞ്ചൻ യുദ്ധ വിമാനങ്ങളുമായി വന്നാൽ ഇന്ത്യയുടെ മുന്നിൽ പാകിസ്ഥാൻ വിയർക്കും.അത്യാധുനിക യുദ്ധ വിമാനങ്ങളും മറ്റു ആയുധങ്ങളുമുള്ള കരുത്തരായ ഇന്ത്യൻ വ്യോമസേനയോട് ഏറ്റുമുട്ടാൻ പോലും ഇവയ്ക്ക് ഒന്നും സാധിക്കില്ല. കൂടുതലും പഴഞ്ചന്‍ യുദ്ധവിമാനങ്ങളാണ് പാക്ക് വ്യോമസേനയ്ക്കുള്ളത്. ഇതിൽ കൂടുതൽ ചൈനീസ് നിര്‍മ്മിതമാണ്. വര്‍ഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നിന്നു വാങ്ങിയ പഴയ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന എഫ്–16എസ് പോര്‍വിമാനങ്ങളും ചൈനയില്‍ നിന്നെത്തിയ ചില പഴയ പോര്‍വിമാനങ്ങളുമാണ് പാക് വ്യോമസേനയുടെ ശേഖരത്തിലുള്ളത്.

ഇടയ്ക്കിടെ തകർന്നു വീഴുന്നതും,വിശ്വസിക്കാൻ കൊള്ളില്ലെന്നു പാക് വ്യോമസേന തന്നെ ആരോപിച്ച ജെഎഫ്-17 ആണ് പാക്കിസ്ഥാന്റെ പ്രധാന യുദ്ധവിമാനം. തണ്ടര്‍ എന്നു വിളിപ്പേരുള്ള ഈ വിമാനം 2007ല്‍ ക് വ്യോമസേനയുടെ ഭാഗമായി. ഒരേസമയം രണ്ടു ലക്ഷ്യങ്ങളിലേക്കു മാത്രം ചുരുങ്ങുന്ന സംഹാരശേഷിയും ആധുനികമല്ലാത്ത റഡാറും ഉള്‍പ്പെടെ ഈ വിമാനത്തിന് നിരവധി പോര്യ്മകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ചൈനയിലെ ചെങ്‍ഡു എയർക്രാഫ്റ്റ് ഇൻ‍ഡസ്ട്രീസ് നിർമിച്ച ചെങ്‍ഡു ജെ 7 എന്ന വിമാനമാണ് അടുത്തതായി പാകിസ്താനുള്ളത്. ഇന്റർസെപ്റ്റർ വിഭാഗത്തിൽ വരുന്ന ഈ ചൈനീസ് വിമാനം 988 ലാണ് പാക്ക് എയർഫോഴ്സിന്റെ ഭാഗമായത്. . 2013ൽ ഉൽപാദനം നിർത്തിയ ഈ വിമാനം നിലവില്‍ ചൈനക്കും പാക്കിസ്ഥാനും പുറമേ ബംഗ്ലാദേശ്, ശ്രീലങ്ക, നോർത്ത് കൊറിയ, ഇറാൻ, മ്യാൻമാർ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളും ഉപയോഗിക്കുന്നു.

മൂന്നു പതിറ്റാണ്ടില്‍ അധികമായി പാക്കിസ്ഥാന്‍ സേനയുടെ കൈയിലുള്ള അമേരിക്കന്‍ വിമാനമായ എഫ് 16 ഫാൽക്കണിൽ അപ്‍ഡേഷനുകളൊന്നും വരുത്തിയിട്ടില്ലെന്നതിനാൽ  മിന്നലാക്രണം നടത്താൻ ഇവയ്ക്ക് സാധിക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം തന്നെ അരനൂറ്റാണ്ട് മുമ്പ് നിർമ്മിച്ച് മിറാഷ് III, 1973 മുതൽ പാക് സൈന്യത്തിന്റെ ഭാഗമായി മാറിയ മിറാഷ് 5 തുടങ്ങിയ വിമാനങ്ങളും പാക്കിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button