Latest NewsInternational

ട്രംപിനെതിരെ പരാതിയുമായി യുവതി രം​ഗത്ത്

ട്രംപിനെതിരെ വീണ്ടും ലൈം​ഗികാരോപണം

ഫ്ലോറിഡ:ട്രംപിനെതിരെ വീണ്ടും ലൈം​ഗികാരോപണം ശക്തമാകുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെതിരെ ലൈംഗികാരോപണം. അല്‍വ ജോണ്‍സണ്‍ എന്ന യുവതിയാണ് ട്രംപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ട്രംപിനെതിരെ ഫ്ലോറിഡയിലെ ഫെഡറല്‍ കോടതിയില്‍ യുവതി പരാതി നല്‍കുകയും ചെയ്തു കഴിഞ്ഞു.

ട്രംപിനെ ഇരപിടിയനെന്ന് പറഞ്ഞ അൽവ, അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രചരണപരിപാടി സംഘത്തിന്‍റെയൊപ്പം ഉണ്ടായിരുന്ന തന്നെ ചുംബിച്ചുവെന്നാണ് പരാതി നൽകിയിരിയ്ക്കുന്നത്.

2016ല്‍ ഫ്ലോറിഡയിലെ താംപയില്‍ നടന്ന ഒരു റാലിക്കിടെ ട്രംപ് അനുവാദമില്ലാതെ കയറി ചുംബിച്ചെന്നാണ് യുവതിയുടെ പരാതി. സ്ത്രീകളോടുള്ള ട്രംപിന്‍റെ ഇരപിടിയന്‍ സ്വഭാവത്തിന്‍റെ ഒരു ഭാഗം മാത്രമാണ് തനിക്ക് നേരെ ഉണ്ടായതെന്നും പരാതിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button