
കൊച്ചി: പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടപ്പോള്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി അടക്കമുള്ള ഉന്നതര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന്് പാകിസ്ഥാന് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന ജെയ്ഷ മുഹമ്മദ് കേന്ദ്രങ്ങള്‍ തകര്‍ത്തു. ഇന്ത്യയുടെ ഈ നടപടിയില്‍ പ്രമുഖരടക്കം നിരവധി പേരാണ് ഇന്ത്യന്‍ വ്യോമ സേനയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
അതേസമയം പാകിസ്ഥാനെതിരെ ഇന്തയനടത്തിയ പ്രത്യാക്രമണത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവ സംവിധായകന് ജൂഡ് ആന്റണി. ജീവത്യാഗം ചെയ്ത ജവാന്മാര്ക്ക് പകരമാവില്ല ഭീകരര്‍ എന്നല്ല ഭീരുക്കള്‍ എന്ന് വിളിക്കേണ്ട ഉഡായിപ്പുകളെ കൊന്നതില്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് സല്യൂട്ട് എന്നായിരുന്നു ജൂഡ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
ജീവത്യാഗം ചെയ്ത ജവാൻമാർക്ക് പകരമാകില്ല. എന്നാലും ഭീകരർ എന്നല്ല ഭീരുക്കൾ എന്ന് വിളിക്കേണ്ട ഉഡായിപ്പുകളെ കൊന്നതിൽ Salute Indian Air Force. 👏👍
Posted by Jude Anthany Joseph on Tuesday, February 26, 2019
അതേസമയം ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, രാകുല്‍ പ്രീത്, സിദ്ധാര്‍ഥ്, സാമന്ത, അജയ് ദേവ്ഗണ്, സഞ്ജയ് ദത്ത്, അനുപം ഖേര്‍, അഭിഷേക് ബച്ചന് തുടങ്ങി നിരവധി പേര് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ട്വിറ്ററിലൂടെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു.
കൂടാതെ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക് ഭീകരര്‍ക്ക് ശക്തമായ രീതിയില്‍ തിരിച്ചടി നല്കിയ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനവുമായി മേജര്‍ രവിയും രംഗത്തെത്തി. ഒരു പൗരനും അപകടം വരുത്താതെ ഭീകരരുടെ ക്യാമ്പുകള്‍ ഇല്ലാതാക്കിയ 12 പൈലറ്റുമാരെയും താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും പുല്‍വാമ ഭീകരാക്രമണത്തിന് തല്‍ക്ഷണം മറുപടി നല്കിയ സര്‍ക്കാരിന് താന്‍ നന്ദി പറയുന്നുവെന്നും മേജര്‍ രവി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Post Your Comments