Latest NewsIndia

മോദിയെക്കുറിച്ചറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല, അഭിനന്ദിനെ എപ്പോള്‍ നാട്ടിലെത്തിക്കുമെന്ന് കോണ്‍ഗ്രസ് മുന്‍ എം പി

ന്യൂ ഡല്‍ഹി: ഇന്ത്യാ- പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ എംപിയു സോഷ്യല്‍ മീഡിയ ഹെഡുമായ ദിവ്യ സ്പന്ദന. മോദി പല്ലുതേച്ചോ ഉറങ്ങിയോ എന്നതല്ല തങ്ങള്‍ക്കറിയേണ്ടതെന്നും വിങ് കമാന്‍ഡര്‍ അഭിനന്ദനെ എപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിക്കും എന്നാണ് അറിയേണ്ടതെന്നും ദിവ്യ ട്വിറ്ററില്‍ കുറിച്ചു.

”നിങ്ങള്‍ പല്ലുതേച്ചോ ഉറങ്ങിയോ ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാന്‍ ഞങ്ങള്‍ക്ക് തത്പര്യമില്ല. അറിയേണ്ടത് വിങ് കമാന്‍ഡര്‍ അഭിനന്ദനെ സുരക്ഷിതമായി എപ്പോള്‍ നാട്ടിലെത്തിക്കും എന്നാണ്”-ദിവ്യ കുറിച്ചു.

”സ്വന്തം ഫിറ്റ്‌നസിനെക്കുറിച്ച് സംസാരിക്കാന്‍ ട്വിറ്ററില്‍ ഓടിയെത്തുന്ന മോദി കാണാതായ സൈനികനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. തിരിച്ചടിച്ച സൈന്യത്തെ അഭിനന്ദിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ നഷ്ടമായവരെക്കുറിച്ച് എന്തെങ്കിലും പറയാന്‍ മോദി ഇതുവരെ തയ്യാറായില്ല”-ദിവ്യ പറയുന്നു.

യുദ്ധം കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കുമെന്ന് പറഞ്ഞ ബി എസ് യെഡിയൂരപ്പയെയും ദിവ്യ രൂക്ഷമായി വിമര്‍ശിച്ചു. ”ഒരു വാക്ക് കൊണ്ടുപോലും ഈ വൃത്തികേടിനെ അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയിലെ ജനങ്ങള്‍ ബിജെപിക്ക് ഒരിക്കലും മാപ്പുനല്‍കില്ലെന്നും ദിവ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button