Latest NewsIndia

മുഖത്തടിച്ചു – വെെരാഗ്യം തീര്‍ക്കാന്‍ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി : ദില്ലിയിലെ ജലസോലയിലാണ് ദാരുണമായ സംഭവം നടന്നത്. മുഖത്തടിച്ചതിന് പ്രതികാരമായി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ജാമിയ നഗര്‍ സ്വദേശി റഷീദ് (35 ) ആണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ പാല്‍വാല്‍ സ്വദേശിയായ തൗഫീക്കി(28)നെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചതിന് ശേഷമായിരുന്നു പ്രതി കൃത്യം നടത്തിയത്. കാറില്‍ ബോധ രഹിതമായി കിടന്ന റഷീദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ തലയില്‍ നിന്നും വെടിയുണ്ട കണ്ടെടുത്തിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ മരിക്കുന്നതിനു മുമ്ബ് തൗഫീക്ക്, റഷീദിനൊപ്പമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തുകയും പിന്നീട് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മുഖത്തടിച്ച ദേഷ്യം തീര്‍ക്കാന്‍ താന്‍ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button