Latest NewsIndia

ഡല്‍ഹിയില്‍ അതീവ ജാഗ്രത തുടരുന്നു ; മെട്രോയില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി കൂടുതല്‍ അശാന്തമായതോടെ ബുധനാഴ്ച പുറപ്പെടുവിച്ച അതിജാഗ്രതാ നിര്‍ദേശം ഇന്നും തുടരുന്നു. പാകിസ്താന് ഇന്ത്യ തിരിച്ചടി നല്‍കിയശേഷം 72 മണിക്കൂര്‍ നേരത്തേക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പാകിസ്താന്‍ പ്രത്യാക്രമണം നടത്തുകയും പൈലറ്റിനെ കാണാതാവുകയുംചെയ്ത സംഭവത്തോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ആശങ്കാജനകമായതിനെത്തുടര്‍ന്ന്, ഡല്‍ഹി മെട്രോയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

327 കിലോമീറ്റര്‍ മെട്രോ ശൃംഖലയാണ് നഗരത്തിലുള്ളത്. 236 സ്റ്റേഷനുകളുണ്ട്. ഡല്‍ഹിയില്‍ മാത്രമല്ല, സമീപനഗരങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന മെട്രോയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് സാധ്യതയുള്ളതിനാലാണ് ഇപ്പോഴത്തെ അതിജാഗ്രത. എല്ലാ സ്റ്റേഷനുകളിലും പരിശോധന ഊര്‍ജിതമാക്കാനാണ് നിര്‍ദേശം. സ്റ്റേഷനുള്ളിലും പരിസരങ്ങളിലും നിരന്തരനിരീക്ഷണവും കര്‍ക്കശപരിശോധനയും വേണം.

പാര്‍ക്കിങ് കേന്ദ്രങ്ങളിലുള്‍പ്പെടെ എന്തെങ്കിലും സംശയകരമായി തോന്നിയാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഓരോ രണ്ടുമണിക്കൂറിനുള്ളിലും സ്റ്റേഷനുകളിലെ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഡി.എം.ആര്‍.സി. വൃത്തങ്ങള്‍ വ്യക്തമാക്കി. പുല്‍വാമയിലെ കൊലപാതകത്തിന് ചൊവ്വാഴ്ച തിരിച്ചടി നല്‍കിയ ഉടന്‍തന്നെ ഡല്‍ഹിയടക്കം രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. അടുത്ത 72 മണിക്കൂര്‍ അതി നിര്‍ണായകമാണെന്നും കാര്യമായ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നുമാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button