Latest NewsNewsIndia

പുതുവർഷത്തിൽ റെക്കോർഡുകൾ ഭേദിച്ച് ഡൽഹി മെട്രോ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ജനുവരി ഒന്നിന് 67 ലക്ഷത്തിലധികം യാത്രക്കാരാണ് ഡൽഹി മെട്രോയിൽ യാത്ര ചെയ്തത്

ന്യൂഡൽഹി: പുതുവർഷ ദിനത്തിൽ റെക്കോർഡ് നേട്ടവുമായി ഡൽഹി മെട്രോ. ഡൽഹി മെട്രോ കോർപ്പറേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി ഒന്നിന് 67 ലക്ഷത്തിലധികം യാത്രക്കാരാണ് ഡൽഹി മെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇതാദ്യമായാണ് യാത്രക്കാരുടെ എണ്ണം ഇത്രയധികം കുതിക്കുന്നത്. ഒരൊറ്റ ദിവസത്തിനിടെ 67.47 ലക്ഷം യാത്രക്കാരാണ് ഡൽഹി മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തിയത്. അടുത്തിടെ, ഡിഎംആർസി അതിന്റെ ടിക്കറ്റിംഗ് സേവനം ‘വൺ ഡൽഹി’ മൊബൈൽ ആപ്ലിക്കേഷനുമായി സംയോജിപ്പിച്ചിരുന്നു. ഇക്കുറി ഈ സേവനവും യാത്രക്കാർ ഉപയോഗിച്ചിട്ടുണ്ട്.

2023 ജനുവരി ഒന്നിന് 49.16 ലക്ഷം പേരും, 2022-ൽ 23.66 ലക്ഷം പേരും, 2020-ൽ 55.26 ലക്ഷം പേരും, 2019-ൽ 50.16 ലക്ഷം പേരുമാണ് ഡൽഹി മെട്രോയിൽ യാത്ര ചെയ്തത്. കോവിഡ്- 19 ലോക്ഡൗണിന് ശേഷമുള്ള ആദ്യത്തെ പുതുവത്സര ആഘോഷം നടന്ന 2021 ജനുവരി ഒന്നിനാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. അന്ന് വെറും 18.07 ലക്ഷം യാത്രക്കാർ മാത്രമാണ് ഡൽഹി മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 31-ന് 48.46 ലക്ഷം പേർ മെട്രോയിൽ സഞ്ചരിച്ചിട്ടുണ്ട്.

Also Read: അയോധ്യയുടെ നിരത്തുകൾ കീഴടക്കാൻ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകളും, പുതിയ സർവീസിന് തുടക്കമിട്ട് ഊബർ

shortlink

Related Articles

Post Your Comments

Related Articles


Back to top button