Latest NewsCinemaEntertainment

മമ്മൂട്ടിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ് നേതാവിനെ ചീത്തവിളിച്ച് ആരാധകര്‍

ഫേസ്ബുക്കിലൂടെ നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ സൈബര്‍ ആക്രമണം.മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലിക്ക് നേരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അസഭ്യവര്‍ഷവുമായി ഒരുകൂട്ടം ആളുകള്‍ എത്തിയത്. ഇത് സംബന്ധിച്ച് താന്‍ പോലീസില്‍ പരാതി നല്‍കിയെന്ന് നൗഷാദ് അലി പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്റെ കുടുംബത്തെപ്പോലും വിമര്‍ശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും അത് മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ ഉപയോഗിക്കുന്നുവെന്നും തേന്നിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് നൗഷാദ് അലിക്കെതിരെ നീങ്ങാന്‍ ആരാധകരെ പ്രേരിപ്പിച്ചത്.

https://www.facebook.com/noushadali.kp.16/posts/1637365259740171

നൗഷാദ് അലിയുടെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ

അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നല്‍കി പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാദ്ധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി.

ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ… നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button