NattuvarthaLatest News

സ്‌കൂട്ടര്‍ മോഷ്ടാവിനെ അരമണിക്കൂറിനുള്ളില്‍ പിടികൂടി

തൃശൂര്‍ : സ്‌കൂട്ടര്‍ മോഷ്ടാവിനെ അരമണിക്കൂരിനുള്ളില്‍ പിടികൂടിയത്. ഇതിന് പൊലീസിനെ സഹായിച്ചതാകട്ടെ സിസി ടിവി ദൃശ്യങ്ങളും. ഒല്ലൂര്‍ ശ്രീഭവന്‍ ഹോട്ടലിനു സമീപത്തു നിന്നു ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് സ്‌കൂട്ടറുമായി കടന്ന പനയമ്പാടം വലിയ വീട്ടില്‍ സുമേഷാണ് (40) പിടിയിലായത്.

സ്‌കൂട്ടര്‍ ഉടമ മോഷണക്കാര്യം അറിഞ്ഞയുടനെ ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ചു. ഹോട്ടല്‍ ഉടമ ഗോപാലന്‍ സ്വാമിയുടെ നേതൃത്വത്തില്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കുകയും സിസി ടിവി ദ്യശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ദൃശ്യങ്ങളില്‍ ഒരു യുവാവ് സ്‌കൂട്ടര്‍ ഓടിച്ചു കൊണ്ടു പോകുന്നതു കണ്ടെത്തി. യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് ഉടനെ പ്രതിയുടെ വീടിനു സമീപം വാഹനമടക്കം പിടികൂടുകയായിരുന്നു. കൊലപാതകം, മോഷണം, പിടിച്ചുപറി എന്നിവയടക്കം നിരവധി കേസുകളില്‍ പ്രതിയാണ് സുമേഷെന്ന് പൊലീസ് പറഞ്ഞു. കൊലപാതകക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് 3 മാസം മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയത്.<

shortlink

Related Articles

Post Your Comments

Related Articles


Back to top button