USALatest News

ഇന്ത്യയ്ക്കും പാകിസ്ഥാനും വീണ്ടും അമേരിക്കയുടെ നിര്‍ദ്ദേശം

വാഷിംഗ്ടണ്‍: ഇന്ത്യ-പാക് പ്രശ്നത്തില്‍ ഇടപെട്ട് വീണ്ടും അമേരിക്ക. ഇരു രാജ്യങ്ങളിലേയും അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് അമേരിക്ക വിഷയത്തില്‍ വീണ്ടും ഇടപെട്ടത്.  ഇന്ത്യയിലേയും പാകിസ്ഥാന്‍റേയും ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും സൈനിക നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും പെന്‍റഗണ്‍ അറിയിച്ചു.

സൈനിക നടപടികളുമായി ഇനിയും മുന്നോട്ട് പോകാതിരിക്കാന്‍ ശ്രമം നടത്താന്‍
യു​എ​സ് ആ​ക്ടിം​ഗ് ഡി​ഫ​ൻ​സ് സെ​ക്ര​ട്ട​റി പാ​ട്രി​ക് ഷാ​ൻ​ഹാ​ൻ ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യ-പാക് വിഷയത്തില്‍ നിലപാട് അറിയിച്ച് കാനഡയും രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നിര്‍ത്തി വയ്ക്കണമെന്ന് കാനഡ ആവശ്യപ്പെട്ടു.

കൂടാതെ കഴിഞ്ഞ ദിവസം യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോ​പി​യോ സൈ​നി​ക ന​ട​പ​ടി​ക​ൾ നി​ർ​ത്ത​വ​യ്ക്ക​ണ​മെ​ന്നും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മു​ഹ​മ്മ​ദ് ഖു​റേ​ഷി​യോ​ട് ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്ത​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നോ​ടും പോം​പി​യോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button