Latest NewsInternational

ഉത്തരകൊറിയന്‍ ആണവനിരായുധീകരണം –  ട്രമ്പും ഉന്നും ഒത്തുതീര്‍പ്പിലെത്തിയില്ല

ഹാ​നോ​യി:  ഉത്തരകൊറിയയുടെ ആണവ നിരായുധീകരണത്തിനായി അമേരിക്കന് പ്രസിഡന്‍റ് റ് ഡോ​ണ​ള്‍​ഡ് ട്ര​പും ഉ​ത്ത​ര​കൊ​റി​യ​ന്‍ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നും കൂടിച്ചേര്‍ന്ന ഉച്ചകോടി വീണ്ടും ഫലപ്രാപ്തിയില്‍ എത്തിയില്ല. ഉത്തരകൊറിയ മുന്നോട്ട് വെച്ച ചില ആവശ്യങ്ങള്‍ ട്രമ്പിന് അംഗീകരിക്കാന്‍ സാധിക്കാതെ പോയതിനാലാണ് ചര്‍ച്ച പാളിയത്. എന്നാല്‍ ആണവ നിരായുധീകരണത്തില്‍ നീക്ക് പോക്ക് സാധ്യമാക്കുന്നതിനായി യുഎസിന്‍റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ തുടരുമെന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് സാ​റാ സാ​ന്‍​ഡേ​ഴ്സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ​ജൂ​ണി​ല്‍ സിം​ഗ​പ്പൂ​രി​ല്‍ ന​ട​ന്ന ആ​ദ്യ ട്രം​പ്-​കിം ഉ​ച്ച​കോ​ടി​യി​ല്‍ ഉ​ത്ത​ര​കൊ​റി​യ​യു​ടെ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം മാത്രമായിരുന്നു നടന്നിരുന്നത്. ഉ​പ​ദ്വീ​പി​നെ ആ​ണ​വ​വി​മു​ക്ത​മാ​ക്കു​ന്ന​തി​ല്‍ വ്യ​ക്ത​മാ​യ ധാ​ര​ണ​ക​ളി​ലെ​ത്തു​ക ല​ക്ഷ്യ​മി​ട്ടാ​ണ് ര​ണ്ടാം​ഉ​ച്ച​കോ​ടി ആ​രം​ഭി​ച്ച​ത്. ചര്‍ച്ച അവസിയതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ച് തീരുമാനിച്ചിരുന്ന അത്താഴ വിരുന്നില്‍ നിന്നും ട്രമ്പും ഉന്നും വിട്ടു നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button