Latest NewsIndia

അഭിനന്ദന്‍ വാഗാ അതിര്‍ത്തിയില്‍

അമൃത്സര്‍•പാക് യുദ്ധ വിമാനങ്ങളെ തുരുതുന്നതിനിടെ വിമാനം തകര്‍ന്ന് പാക്കിസ്ഥാന്‍ കസ്റ്റഡിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നതിനായി വാഗാ അതിര്‍ത്തിയില്‍ എത്തിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍പ സമയത്തിനകം അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറും.

അഭിനന്ദനെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ.ടി കുര്യനാണ് വാഗാ അതിര്‍ത്തിയില്‍ സ്വീകരിക്കുന്നത്. പിതാവ് എസ്. വര്‍ധമാനും മാതാവ് ഡോക്ടര്‍ ശോഭയും അഭിനന്ദിനെ സ്വീകരിക്കാനായി വാഗയില്‍ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button