KeralaLatest NewsCrime

കാട്ടാനയെ വെടിവച്ച് കൊമ്പെടുത്ത സംഭവം; കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന

കരുവാരക്കുണ്ട്: മണലിയാംപാടം മലയില്‍ കൊമ്പനാനയെ വെടിവെച്ച് കൊമ്പുകള്‍ മുറിച്ചെടുത്ത സംഭവത്തില്‍ ഏഴ് പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചന. ഇതില്‍ പൂളമണ്ണ മേലേതില്‍ വീട്ടില്‍ യാഫീര്‍ (ജസീര്‍ 35 ), പൂക്കോട്ടുംപാടം പാട്ടകരിമ്പ് കോളനിയിലെ ബിജുമോന്‍ (25 ) എന്നിവരെ നേരത്തേ തന്നെ ഫോറസ്റ്റ് അധികൃതരുടെ പിടിയിലായിരുന്നു.

യാഫീര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇനിയും അഞ്ച് പ്രതികളെ പിടികൂടാനുണ്ട് എന്നാണ് സൂചന. ഈ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സൈലന്റ് വാലി ബഫര്‍ സോണ്‍ റെയ്ഞ്ച് ഓഫീസര്‍ നജ്മല്‍ അമീന്‍ പറഞ്ഞു.

പിടിയിലായ യാഫീര്‍ ആനക്കൊമ്പ് ചെമ്പ്രശ്ശേരിയിലുള്ള റാഫയിലിനെയാണ് ഏല്പിച്ചിട്ടുള്ളത്. റാഫയിലിനെ പിടികൂടിയതിനുശേഷമേ ആനക്കൊമ്പ് എന്ത് ചെയ്തു എന്നതിനെക്കുറിച്ച് അന്വേഷണം നടത്താനാവു.

shortlink

Related Articles

Post Your Comments

Related Articles


Back to top button