Latest NewsKerala

തൃശൂരില്‍ യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ജിജോയ്ക്ക് ലക്ഷങ്ങളുടെ കട ബാധ്യതഉണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു

മാള: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. തൃശൂരിലെ മാള കുഴൂരിലാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. പാറശ്ശേരി സ്വദേശി ജിജോ പോള്‍ (47) ആണ് ആത്മഹത്യ ചെയ്തത്. ജിജെയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നര മാസത്തിനിടെ നാലാമത്തെ കര്‍ഷകനാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നത്. മറ്റു മൂന്നു കര്‍ഷകരും ആത്മഹത്യ ചെയ്തത് ഇടുക്കിയിലാണ്. ജിജോയ്ക്ക് ലക്ഷങ്ങളുടെ കട ബാധ്യതഉണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button