Latest NewsUAE

യുഎഇയിൽ പ്രവാസി‌കൾക്ക് റിട്ടയർമെന്റ് പദ്ധതികൾ നടപ്പാക്കിയേക്കും

ദുബായ്: യുഎഇയിൽ പ്രവാസി‌കൾക്ക് റിട്ടയർമെന്റ് പദ്ധതികൾ പരിഗണനയിൽ. കഴിഞ്ഞദിവസം ദുബായിൽ നടന്ന വർക്കേഴ്സ് ഇൻസെന്റീവ്സ് ആൻഡ് എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ്സ് സമ്മേളനത്തിലാണ് (ഡബ്ല്യൂഐഇഒഎസ്ബി) ഇക്കാര്യത്തെക്കുറിച്ച് നിർദേശം ഉയർന്നിരിക്കുന്നത്. ദീർഘകാലം യുഎഇയിലും മറ്റും ജോലി ചെയ്യുന്ന പ്രവാസികൾ അടക്കമുള്ളവർക്ക് മാന്യമായ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകുന്നതെക്കുറിച്ച് ചിന്തിക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമന്റ് ഹ്യൂമൻ റിസോഴ്സസ്(എഫ്എഎച്ച്ആർ) ഡയറക്ടർ ജനറൽ ഡോ.അബ്ദുൽ റഹ്മാൻ അബ്ദുൽ മനൻ അൽ അവാറും വ്യക്തമാക്കി.

സർക്കാർ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കട്ടെ എന്നു ചിന്തിക്കുന്നതിനു പകരം തൊഴിലാളികൾക്ക് നിക്ഷേപം നടത്താനുള്ള നല്ല പദ്ധതികൾ സ്വകാര്യ കമ്പനികളും മറ്റും നടപ്പാക്കണം. ഇങ്ങനെയൊരു ഫണ്ടും പദ്ധതികളും ആരംഭിച്ചാൽ തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടും. തൊഴിലാളികൾക്ക് സമ്പാദ്യം നേടാനുള്ള അവസരം നൽകുന്നതിനു പുറമേ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കും അത് മുതൽക്കൂട്ടാകും. അത്തരം പദ്ധതികൾക്ക് ഇവിടെ ഭീഷണികളൊന്നും ഉണ്ടാകില്ലെന്നും ഡയറക്ടർ ജനറൽ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button