Latest NewsSaudi ArabiaGulf

സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ കേസിൽ വിദേശിക്ക് ശിക്ഷ വിധിച്ചു

റിയാദ്: സൗദിയിലെ സക്കാക്കയിൽ ബിനാമിയായി റെസ്റ്റോറന്റ് നടത്തിയ കേസിൽ വിദേശിക്ക് ശിക്ഷ വിധിച്ചു. ജോർദാൻകാരനെയാണ് മൂന്നു മാസത്തെ തടവിന് കോടതി ശിക്ഷിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാട് കടത്താനും ഉത്തരവിൽ പറയുന്നു. കൂടാതെ സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസും കോമേഷ്യയിൽ രജിസ്‌ട്രേഷനും റദ്ദാക്കാനും,നിയമ ലംഘനവും അതിനു ലഭിച്ച ശിക്ഷയും സ്വന്തം ചിലവിൽ പ്രാദേശിക പാത്രത്തിൽ പരസ്യം ചെയ്യുവാനും കോടതി വിധിച്ചു. കഴിഞ്ഞ വർഷം ദമ്മാം ക്രിമിനൽ കോടതി ബിനാമി ബിസിനസ് നടത്തിയ ഈജിപ്ഷ്യൻ പൗരന്ത്തു ലക്ഷം റിയാല്‍ പിഴയും മൂന്ന് മാസം തടവും ശിക്ഷ വിധിച്ചിരുന്നു.

 നിയമാനുസൃതമല്ലാതെ വിദേശികൾ സ്വകാര്യ മേഖലയിൽ സ്വാധീനം ചെലുത്തുന്നത് തടയുന്നതിനും സ്വദേശികൾക്കു തൊഴിൽ ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടു രാജ്യത്തെ വിവിധ മേഘലകളിൽനിന്നു ബിനാമി ബിസിനസ്സ് തുടച്ചു നീക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് രാജാവ് ഈ മാസം അംഗീകാരം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button