Latest NewsUAEGulf

VIDEO – കണ്ട് നിന്നവരില്‍ സന്തോഷമുണര്‍ത്തി അബുദാബി രാജകുമാരനും കൊച്ചുമക്കളുമൊത്തുളള നിമിഷങ്ങള്‍

വാസോങ്:  മീറ്റീങ്ങിനിടെ തടസമുണ്ടാക്കിയ യുവതിയോടുളള ഹിസ്ഹെെനസ് ഷേക്ക് മുഹമ്മദിന്‍റെ പ്രതികരണം കണ്ട് നിന്നവരുടെ മനസിലും മുഖത്തും ഒരു പുഞ്ചിരി പടര്‍ത്തി. നോര്‍ത്ത് കൊറിയയിലെ സാംസങ്ങ് കമ്പനിയുടെ ഒരു മീറ്റിങ്ങിനിടെയാണ് അത്യപൂര്‍വ്വമായ ഈ നിമിഷം ഉണ്ടായത്. മീറ്റിങ്ങിനിടെ രാജകുമാരനെ അദ്ദേഹത്തിന്‍റെ ചെറുമകള്‍ കടന്ന് വരികയും ഹിസ് ഹെെനസിന്‍റെ കെെകള്‍ ഉയര്‍ത്തി സ്നേഹചുംബനം നല്‍കുകകായിരുന്നു. ഉടനെ തന്നെ ഹിസ് ഹെെനസും അതീവ സ്നേഹത്തോടെ തന്‍റെ ചെറുമകളുടെ കെെകളില്‍ മുത്തം നല്‍കുകയും ചെയ്തു.

ഹിസ് ഹെെനസിന്‍റെ തലയില്‍ ഒരു ചുംബനം കൂടി നല്‍കിയതിന് ശേഷമാണ് കൊച്ചുമകള്‍ തിരിഞ്ഞ് ഇരിപ്പടത്തിലേക്ക് പോയത്. ഈ നിമിഷങ്ങള്‍ കണ്ട് നിന്നവരില്‍ വലിയ സന്തോഷവും പുഞ്ചിരിയുമാണ് നിറച്ചത്. യുഎഇ ബാര്‍ക്ക് എന്ന ഇന്‍സ്റ്റഗ്രമിലൂടെയാണ് ഈ അത്യപൂര്‍വ്വ വീഡിയോ പങ്ക് വെക്കപ്പെട്ടത്. വീഡിയോ അവസാനിക്കുന്ന നിമിഷങ്ങളും അതീവ വെെകാരിക നിമിഷങ്ങളായിരുന്നു. ഹിസ് ഹെെനസിന്‍റെ രണ്ട് കെെകളിലും പിടിച്ച് പുറത്തേക്ക് വരുന്ന കുഞ്ഞ് കൊച്ചുമക്കളാണ് പിന്നീട് വീഡിയോയില്‍ ദ്യശ്യമാകുന്നത്. കെെകളില്‍ സ്നേഹത്തോടെ പിടിച്ച് പുറത്തേക്ക് എത്തിയശേഷം ഹിസ്ഹെെനസിനെ കുഞ്ഞ് പേരക്കുട്ടികള്‍ കെട്ടിപിടിക്കുന്ന നിമിഷങ്ങളും ഏറെ ഹൃദയ സ്നേഹമുണര്‍ത്തുന്നതാണ്.

https://www.instagram.com/p/Budj7OQhTN3/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments

Related Articles


Back to top button