Latest NewsMobile PhoneTechnology

വിവോ വൈ 91 ന് വില കുറഞ്ഞു

വി വോയുടെ വെെ 91 എന്ന മോഡലിന് ഇന്ത്യയില്‍ വിലകുറഞ്ഞു. 1000 രൂപയോളമാണ് വിലയിടിവ് ഉളളത്. ആമസോണ്‍ , പേ ടിഎം എന്നിവ മുഖാന്തിര മാത്രമാണ് വിലക്കുറവ്. 10990 മുഖവിലയില്‍ നിന്ന് ഇപ്പോള്‍ 9900 ത്തിന് ഫോണ്‍ സ്വന്തമാക്കാം.

വിവോ വൈ 91 2 ജിബി റാം, പുറകില്‍ ഡ്യുവല്‍ ക്യാമറ, വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ ഡിസ്‌പ്ലേ നോച്ച്‌ എന്നിവയോടെയാണ് എത്തിയത്. 6.22 ഇഞ്ച് എച്ച്‌ഡി +ഹാലോ ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ് ഫോണിനുളളത്. 88.6 ശതമാനം സ്ക്രീന്‍ ടു ബോഡി റേഷ്യോ ഫോണിനുണ്ടെന്നാണ് കമ്ബനിയുടെ അവകാശവാദം. മീഡിയടെക് ഹീലിയോ പി22 പ്രൊസസറാണ്. 2 ജിബി റാമിനൊപ്പം 32 ജിബി ഇന്റേണല്‍ സ്റ്റോറേജും ഒപ്പം മെമ്മറികാര്‍ഡ് ഉപയോഗിച്ച് 256 ജിബിവരെ മെമ്മറി ഉയര്‍ത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button