KeralaLatest News

സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി

കൊല്ലം•കൊല്ലം ജില്ലയിലെ കടയ്ക്കലിന് സമീപം ചിതറയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. ചിതറ മഹാദേവര്‍കുന്ന് സ്വദേശി എ.എം.ബഷീര്‍ (70) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. കുളിക്കാനായി വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ ബഷീറിനെ പ്രതി ഷാജഹാന്‍ കുത്തിക്കൊലപ്പെടുത്തുകയയിരുന്നു. ബഷീറിന്റെ നെഞ്ചത്ത് ഷാജഹാന്‍ 9 തവണ കുത്തിയെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ് വീണ ബഷീറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ചിതറ മഹാദേവര്‍കുന്ന് സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ബഷീര്‍. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

മദ്യലഹരിയിലായിരുന്ന പ്രതി ഷാജഹാനെ നാട്ടുകാര്‍ സമീപത്ത് നിന്ന് തന്നെ പിടികൂടി പോലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button