KeralaLatest News

ഫ്‌ളോറയുടെ ഇരുപതാം ചിത്രപ്രദര്‍ശനം മാര്‍ച്ച്‌ 9 ന് ആരംഭിക്കും

പ്രകൃതിയുടെയും പരിസ്ഥിതിയുടെയും പ്രാധാന്യത്തെയും മനുഷ്യന് ഇവയുടെ മേൽ അതിക്രമിച്ച് കയറി നടത്തുന്ന ചൂഷണത്തെയും ആസ്പദമാക്കി 'ശാന്തതയും ഭീകരതയും' എന്ന വിഷയത്തിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

തിരുവനന്തപുരം: ഏറെ പ്രശസ്തമായ ഫ്‌ളോറ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സിന്റെ ഇരുപതാമത്തെ ചിത്രപ്രദര്‍ശനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാര്‍ച്ച്‌ ഒമ്പതിന് രാവിലെ പത്തരക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചിത്രപ്രദര്‍ശനം 12 ന് അവസാനിക്കും.

പ്രകൃതിയുടെയും പരിസ്ഥിതിയുടെയും പ്രാധാന്യത്തെയും മനുഷ്യന് ഇവയുടെ മേൽ അതിക്രമിച്ച് കയറി നടത്തുന്ന ചൂഷണത്തെയും ആസ്പദമാക്കി ‘ശാന്തതയും ഭീകരതയും’ എന്ന വിഷയത്തിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. വഴുതക്കാട് അലയന്‍സ് ഫ്രാന്‍സിസ് ദ ട്രിവാന്‍ഡ്രത്ത് വച്ചാണ് പ്രദർശനം. ഈ ദിവസങ്ങളിൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രദർശനം വൈകീട്ട് 6 മണി വരെയും തുടരും.

പ്രദർശനത്തിന്റെ ആരംഭ ദിനം വൈകീട്ട് അഞ്ച് മണിക്ക് സുരേഷ് എളമണിന്റെ ഹോമിയോ ദ ഗാര്‍ഡന്‍ ഓഫ് ഈഡന്‍ എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മാര്‍ച്ച്‌ 10 ന് വൈകുന്നേരം അഞ്ച് മണിക്ക് 60 രാജ്യങ്ങളിലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച യാന്‍ അര്‍തുസ് ബെര്‍ട്രാന്റിന്റെ ഹോം ഓള്‍ ഓര്‍ എര്‍ത്‌സ് പ്രോബ്ലംസ് എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും ഉണ്ടായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button