KeralaLatest News

ദുബായ് പൊലീസിന് കെ പി റോബോട്ട് വക സല്യൂട്ട്

സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയെ ആണ് കേരള പോലീസ് വ്യത്യസ്ത രീതിയില്‍ സ്വീകരിച്ചത്

തിരുവനന്തപുരം: കേരളത്തിലെ പൊലീസ് ആസ്ഥാനം സന്ദര്‍ശിക്കാനായി എത്തിയ ദുബായ് പൊലീസ് തെല്ലൊന്ന് ആശ്ചര്യപ്പെട്ടു. കാരണം കേരള പൊലീസിനു വേണ്ടി ഇവരെ സല്യൂട്ട് അടിച്ച് സ്വീകരിച്ചത് കെ പി റോബോട്ടാണ്.

സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയെ ആണ് കേരള പോലീസ് വ്യത്യസ്ത രീതിയില്‍ സ്വീകരിച്ചത്.

തനിക്ക് കിട്ടിയ സല്യൂട്ട് പുഞ്ചിരിയോടെ സ്വീകരിച്ച ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖി കെ പി ബോട്ടിന് തിരികെയും ഒരു അടിപൊളി സല്യൂട്ട് നല്‍കി.

സംഭവം എന്തുകൊണ്ടും അടിപൊളി ആയിരുന്നു എന്ന് ദുബായ് പൊലീസ് ഉദ്യോഗസ്ഥന്റെ ആ പുചിരിയില്‍ നിന്നും മനസിലാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button