NattuvarthaLatest News

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങി ശംഖുംമുഖം ബീച്ച്

.മടവൂർപ്പാറ, ചാല പൈതൃക പദ്ധതികൾ വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് വിദേശികളെ ആകർഷിക്കുന്ന നിലയിലേക്ക് മാറ്റുന്നു

ശംഖുംമുഖം ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനകുന്ന 14.67 കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ശംഖുംമുഖത്തിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനും പുതിയ മുഖച്ഛായ നൽകാനും പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.

തലസ്ഥാന ജില്ലയിൽ മാത്രം 125 കോടി രൂപയുടെ വികസന പദ്ധതികളാണ് ടൂറിസം മേഖലയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക ടൂറിസം മാപ്പിൽ ഇടം പിടിച്ച ശംഖുംമുഖത്തിന് വേലിയേറ്റത്തിൽ തീരവും മനോഹാരിതയും നഷ്ടമായി. ഇത് തിരിച്ചുപിടിക്കുന്നതിനൊപ്പം ടൂറിസ്റ്റുകൾക്ക് സൗകര്യവും വർധിപ്പിക്കാൻ തയാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടിസ്്ഥാനത്തിലാണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. ജില്ലയിൽ പൊൻമുടിയിൽ പുതിയ കോട്ടേജുകളും വാച്ച് ടവറും പാർക്കും ഒരുക്കി.

ചെമ്പഴന്തയിൽ കൺവെൻഷൻ സെൻററും ഡിജിറ്റൽ മ്യൂസിയവും വരുന്നു കനകക്കുന്നിൽ ആറുകോടിയുടെ ഡിജിറ്റൽ മ്യൂസിയം ആരംഭിക്കുന്നു. .മടവൂർപ്പാറ, ചാല പൈതൃക പദ്ധതികൾ വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് വിദേശികളെ ആകർഷിക്കുന്ന നിലയിലേക്ക് മാറ്റുന്നു.

ഒട്ടേറെ വികസന പദ്ധതികൾ വേളിയിലും ആക്കുളത്തും പുരോഗമിക്കുന്നു. തിരുവിതാംകൂറിന് മൊത്തമായി പൈതൃക പദ്ധതിയും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം മാലിന്യമുക്തമായും പ്ലാസ്റ്റിക് മുക്തമായും പരിപാലിക്കുന്ന രീതിയിൽ നമ്മുടെ സമീപനത്തിലും മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button