Latest News

സ്റ്റാര്‍ട്ട് ആപ്പുകള്‍ കീഴടക്കുവാന്‍ പെണ്‍കരുത്ത്

വൈവിധ്യമായ ആശയങ്ങള്‍ കൊണ്ടും പെണ്‍ക്കരുത്തുകൊണ്ടും ശ്രദ്ധേയമായി ഗുജറാത്ത് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് എന്റര്‍പ്രെണുര്‍ഷിപ് കൗണ്‍സിലിന്റെ (ഗുസെക്) സ്ത്രീകള്‍ക്കായുള്ള ശില്പശാല.

ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തരാക്കുന്ന പല ന്യൂതന ആശയങ്ങളുമായി 100 ഓളം വനിതകളാണ് പരിപാടിയില്‍ പങ്കെടുത്തത്, 652 അപേക്ഷകരില്‍ നിന്നാണ് ഇവരെ തെരെഞ്ഞെടുത്തത്. കണ്ണിന്റെ കൃഷ്ണമണി ഒരു കമ്പ്യൂട്ടര്‍ കഴ്‌സര്‍ പോലെ പ്രവര്‍ത്തിച്ച് ആവശ്യങ്ങള് നിറവേറ്റുന്ന ആശയമായിരുന്നു ഭരൂചിയില്‍ നിന്നുള്ള റീഹ്നുമ സോഡാവാലയുടേത്. സ്‌കൈനേറ്റ കമ്പ്യൂട്ടര്‍ റോണിസ് സ്ഥാപകനേതാക്കളില്‍ ഒരാളാണ് ഇവര്‍.

സ്റ്റാര്‍ട്ട് ആപുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം 20 ശതമാനത്തില്‍ കുറവാണെന്നും, അത് ഉയര്‍ത്തുക ആണ് തങ്ങളുടെ ലക്ഷ്യം എന്നും പരിപാടിയുടെ സഹ സംഘടകരായ ഇന്‍ഡസ് എന്റര്‍പ്രെനുര്‍സിന്റെ പ്രസിഡന്റ് പ്രശാന്ത് ഹലാരി പറഞ്ഞു. വഡോദരയില്‍ നിന്നുള്ള മന്‍വീര്‍ കൗര്‍ തന്റെ ഡു ഇറ്റ് യൗര്‍സെല്‍ഫ് പാരമ്പരിക കൗശല വിദ്യകള്‍ സ്ത്രീകളിലേക്കു എത്തിക്കാന്‍ ശ്രമിക്കുന്ന സംരഭകയാണ്. ക്യാന്‍സറിനോട് പടപൊരുതി കൃതി എത്തുന്നത് ജോലി ചെയുന്ന സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളുമായിട്ടാണ്. പലപ്പോഴും ഓഫീസില്‍ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടാണ് കൃതി ഈ മേഖലയിലേക്ക് കടന്നത്.

സ്ത്രീകളുടെ പങ്കാളിത്തം തങ്ങള്‍ പ്രതീക്ഷിച്ചതിലും അധികമായിരുന്നു എന്ന് ഗുസെക് സി ഇ ഓ രാഹുല്‍ ഭഗചന്ദാനി പറഞ്ഞു.സ്റ്റാര്‍ട്ട് അപ്പുകള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നു , ഉല്പാദനക്ഷമതക്കുള്ള മാര്‍ഗ്ഗങ്ങള്‍, നിയമ ഉപദേശം, ബ്രാന്‍ഡിന്റെ നിര്‍മാണം,വില്പന , സെയില്‍സ്, സ്റ്റാര്‍ട്ട് ആപുകള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ തുടങ്ങി അനേകം വിഷയങ്ങള്‍ ക്യാമ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടു .

shortlink

Related Articles

Post Your Comments

Related Articles


Back to top button