Latest NewsInternational

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വീടുമായി റെഡ് ക്രസന്റ് സൊസൈറ്റി

1000 പ്രീഫാബ് വീടുകളാണ് നിര്‍മിച്ചുനല്‍കിയത്

കുവൈത്ത്; റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വീടുമായി റെഡ് ക്രസന്റ് സൊസൈറ്റി . റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വീടുകള്‍ നല്‍കി കുവൈത്ത് മാതൃകയായി .ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി 1000 പ്രീഫാബ് വീടുകളാണ് നിര്‍മിച്ചുനല്‍കിയത്.

അഭയാര്‍ത്ഥികള്‍ക്ക്ബംഗ്ലാദേശിലെ കോക്സ് ബസാറിലാണ് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കിയതെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. ഹിലാല്‍ അല്‍സായര്‍ കുവൈത്ത് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള താല്‍ക്കാലിക വീടുകളാണ് അഭയാര്‍ത്ഥികള്‍ക്ക് റെഡ് ക്രസന്റ് സൊസൈറ്റി
നിര്‍മിച്ചുനല്‍കിയത്.

shortlink

Post Your Comments


Back to top button