Latest NewsEducation & Career

പ്രളയാനന്തര കേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് നിയമനം

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനും ഗതിവേഗം കൈവരിക്കുന്നതിനുമായി വിവിധ തസ്തികകള്‍ രൂപീകരിച്ചു. എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട 30 സെന്ററുകളില്‍ ഫെസിലിറ്റേഷന്‍ ഹബ്ബുകള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് എഞ്ചിനീയര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് നിയമനം.

ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.താല്‍പര്യമുള്ളവര്‍ അപേക്ഷയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് അഞ്ചിന് രാവിലെ 10.30-ന്, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റുമായി ലൈഫ് മിഷന്‍ ഓഫീസുകളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂന് പങ്കെടുക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 0471 2518274, 0497 2700143 .

shortlink

Related Articles

Post Your Comments

Related Articles


Back to top button