Latest NewsNewsIndia

വിമാനത്താവളത്തില്‍ വെച്ച് ഇടിമിന്നലേറ്റു, രണ്ട് വിമാന എഞ്ചിനീയര്‍മാര്‍ക്ക് പരിക്ക്

ഇടിമിന്നലേറ്റ് നിലത്തു വീണ ഇന്‍ഡിഗോ വിമാനത്തിലെ എഞ്ചിനീയര്‍മാരായ അമിത് അംബത്കാര്‍, ഋഷി സിംഗ് എന്നിവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ വെച്ച് അതിശക്തമായ ഇടിമിന്നലേറ്റ് രണ്ട് വിമാന എഞ്ചിനീയര്‍മാര്‍ക്ക് പരിക്ക് പറ്റി. നാഗ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രയ്ക്ക് മുന്നോടിയായി വിമാനത്തിനുള്ളില്‍ പരിശോധന നടത്തവെയായിരുന്നു അപകടം.

Read Also: ‘വാഴ കൊണ്ട് ഉദ്ദേശിച്ചത് അഭ്യന്തര വകുപ്പിനെയല്ല, ഇതിന്റെ പേരില്‍ സൈബര്‍ സഖാക്കള്‍ തെറി പറയരുത്: പി.കെ. ഫിറോസ്

ഇടിമിന്നലേറ്റ് നിലത്തു വീണ ഇന്‍ഡിഗോ വിമാനത്തിലെ എഞ്ചിനീയര്‍മാരായ അമിത് അംബത്കാര്‍, ഋഷി സിംഗ് എന്നിവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇരുവരും ചികിത്സയില്‍ തുടരുകയാണ്. സംഭവ സമയത്ത് ഇരുവരും വാക്കി ടോക്കിയിലൂടെ ക്യാപ്റ്റനുമായി സംസാരിക്കുകയായിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ മാസം ബൊക്കാറോയില്‍ 50 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ 6 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടിമിന്നല്‍ ഉണ്ടായ സമയത്ത് സ്‌കൂളില്‍ ഇരുന്നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button