Latest NewsIndia

നാട്ടിലിറങ്ങി ഭീതി പരത്തുന്ന പുള്ളിപ്പുലിയെ പിടികൂടാൻ വനം വകുപ്പ് രം​ഗത്ത്

മംഗളൂരു: ഭീതിപരത്തി പുലി, വനം വകുപ്പ് മണിപ്പാലിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ പുലിയെ പിടിക്കാൻ നടപടി ആരംഭിച്ചു. മൂന്നുകൂടുകൾ നാട്ടിലിറങ്ങിയ പുലിയെ പിടിക്കാൻ പ്രദേശത്ത് സ്ഥാപിച്ചതായി ഉഡുപ്പി റേഞ്ച്‌ ഓഫീസർ ക്ലിഫോർഡ് ലോബോ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി വിദ്യാരത്ന നഗറിൽ കെ.എം.സി. ക്വാർട്ടേഴ്‌സിനടുത്ത് റിട്ട. പ്രൊഫസർ ബി.ജി.മോഹൻദാസിന്റെ വീടിനുസമീപമാണ് പുലിയെ കണ്ടത്.

പുലിയെ കണ്ടതോടെ രാത്രി നായയുടെ കുരകേട്ട് വീട്ടുകാർ പുറത്ത് ഇറങ്ങിയപ്പോഴാണ്‌ മുറ്റത്ത് പുലിയെ കണ്ടത്. വീട്ടുകാർ ബഹളം വെച്ചതോടെ പുലി രക്ഷപ്പെട്ടു. പ്രദേശത്തെ സി.സി.ടി.വി. ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലിഭീതിയിലായ നാട്ടുകാർ രാത്രിയിൽ പുറത്തിറങ്ങാൻ ഭയക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button