KeralaLatest NewsNews

സ്‌കൂള്‍ മുറ്റത്ത് പുള്ളിപ്പുലി, ആശങ്കയിൽ നാട്ടുകാർ: പൊന്മുടിയും പരിസര പ്രദേശവും വനം വകുപ്പിന്റെ നിരീക്ഷണത്തിൽ

ഡിസംബര്‍ 26നും പൊൻമുടിയില്‍ പുലി ഇറങ്ങിയിരുന്നു

തിരുവനന്തപുരം: പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലി ഇറങ്ങി. പൊൻമുടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിൽ രാവിലെ സ്‌കൂളിലെത്തിയ പാചകക്കാരിയാണ് പരിസരത്ത് പുലിയെ കണ്ടത്. തുടർന്ന് വനം വകുപ്പ് വ്യാപക തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.

read also: ഹിൻഡർബെർഗ് റിപ്പോർട്ട്: അദാനിക്കെതിരായുള്ള ഹർജ്ജി തള്ളി സുപ്രീം കോടതി

ഡിസംബര്‍ 26നും പൊൻമുടിയില്‍ പുലി ഇറങ്ങിയിരുന്നു. അന്ന് പോലീസ് സ്‌റ്റേഷന് മുന്നിലാണ് പുലി എത്തിയത്. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ആദ്യം പുലിയെ കണ്ടത്. തുടർന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. എന്നാല്‍ ഒരാഴ്ചയ്‌ക്ക് ശേഷം വീണ്ടും പുലിയെ കണ്ടതോടെ ആശങ്കയിലാണ് നാട്ടുകാര്‍. പൊന്മുടിയും പരിസര പ്രദേശവും വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button