Latest NewsInternational

ഡൊണാള്‍ഡ് ട്രംപിനും ഉത്തര കൊറിയക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഓട്ടോ വാംബയറുടെ മാതാപിതാക്കള്‍

വിനോദയാത്രയുടെ ഭാഗമായി ഉത്തര കൊറിയയിലെത്തിയ, അമേരിക്കന്‍ കോളജ് വിദ്യാര്‍ഥി ആയിരുന്ന ഓട്ടോ വാംബയറിനെ 2015 ജനുവരി രണ്ടിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി വാംബയറെ അറസ്റ്റ് ചെയ്തത്.

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനും രൂക്ഷ വിമര്‍ശനവുമായി ഓട്ടോ വാംബയറുടെ മാതാപിതാക്കള്‍ രംഗത്തെത്തി. കൊറിയന്‍ ജയിലില്‍ നിന്നേറ്റ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണ് തങ്ങളുടെ മകന്‍ മരിച്ചതെന്നും, ഓട്ടോ വാംബയറുടെ മരണത്തില്‍ കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സംസാരിച്ച ഡൊണള്‍ഡ് ട്രംപിന്റെ നടപടി ശരിയല്ലെന്നും വാംബറുടെ മാതാപിതാക്കള്‍ വിമര്‍ശിച്ചു.

വിനോദയാത്രയുടെ ഭാഗമായി ഉത്തര കൊറിയയിലെത്തിയ, അമേരിക്കന്‍ കോളജ് വിദ്യാര്‍ഥി ആയിരുന്ന ഓട്ടോ വാംബയറിനെ 2015 ജനുവരി രണ്ടിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി വാംബയറെ അറസ്റ്റ് ചെയ്തത്. ഉത്തര കൊറിയന്‍ സന്ദര്‍ശനം കഴിഞ്ഞ തിരിക്കാനായി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ വാംബയര്‍ താമസിച്ചിരുന്ന ഹോട്ടലില്‍നിന്ന് രാഷ്ട്രീയ മുദ്രാവാക്യം പേറുന്ന ബാനര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചുകൊണ്ടായിരുന്നു അറസ്റ്റ്. എന്നാല്‍ നീണ്ട വിചാരണയ്ക്കും മറ്റും ശേഷം ഒരു വര്‍ഷത്തെ തടവ് കഴിഞ്ഞു ഓട്ടോ വാംബയറെ മോചിപ്പിക്കുമ്പോള്‍ അയാള്‍ അബോധാവസ്ഥയിലായിരുന്നുവെന്നും പിന്നീട് നാട്ടിലെത്തി രണ്ടാം നാള്‍ വാംബയര്‍ മരിച്ചുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായി വാംബയറെ കുറിച്ചും അദ്ദേഹത്തിന്റെ തടവുകാല സാഹചര്യങ്ങളെ കുറിച്ചും അറിയില്ല എന്ന കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പരാമര്‍ശം താന്‍ വിശ്വസിക്കുന്നു എന്നയിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. പരാമര്‍ശമാണ് വാംബയറുടെ മാതാപിതാക്കളെ പ്രകോപിതനാക്കിയത്.

അമേരിക്കന്‍ ചാരസംഘടനയായ സിഐഎ, ഒഹിയോ ചര്‍ച്ചിലെ ഒരംഗം എന്നിവരുടെ ഗൂഢാലോചനയാണ് വാംബയറിന്റെ പ്രവര്‍ത്തിക്കു പിന്നിലെന്ന് ഉത്തര കൊറിയ ആരോപിക്കുകയും അതിനുശേഷം വാംബയര്‍ നടത്തിയ പത്രസമ്മേളനത്തില്‍ വച്ച് കുറ്റം ഏറ്റുപറയുകയും ചെയ്തിരുന്നു. അതേസമയം വാംബയറിനെ കുറ്റം ഏല്‍ക്കാന്‍ ഉത്തരകൊറിയ പ്രേരിപ്പിച്ചതാകാമെന്നാണ് അമേരിക്കന്‍ അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button