KeralaLatest News

റേഷൻ കടയിൽനിന്ന് വാങ്ങിയ അരി കുതിരാനിട്ടപ്പോൾ നിറംമാറ്റം

വെള്ളറട : റേഷൻ കടയിൽനിന്ന് വാങ്ങിയ അരി കുതിരാനിട്ടപ്പോൾ നിറംമാറ്റം വന്നുവെന്ന് പരാതിയുമായി വീട്ടമ്മ. കൂതാളി വെട്ടുകുറ്റി നിതിൽ ഭവനിൽ എ.എസ്.രമ പൊതുവിതരണകേന്ദ്രത്തിൽ നിന്നും വാങ്ങിയ പച്ചരിക്കാണ് വെള്ളത്തിൽ കുതിർന്നപ്പോൾ നിറംമാറ്റവും ദുർഗന്ധവും ഉണ്ടായത്.

ഫെബ്രുവരി 15ന് ആറാട്ടുകുഴിയിലെ പൊതുവിതരണകേന്ദ്രത്തിൽ നിന്നാണ് രമ 5 കിലോ പച്ചരി വാങ്ങിയത്. പലഹാരമുണ്ടാക്കുന്നതിന് വേണ്ടി മില്ലിൽ കൊടുത്തു പൊടിക്കാൻ കഴിഞ്ഞ ദിവസം കുറച്ച് അരി വെള്ളത്തിൽ കുതിരാനിട്ടു. കുതിർന്ന അരി വെള്ളം പോകാനായി മാറ്റിവെച്ചു. തുടർന്നാണ് നിറം മാറിത്തുടങ്ങിയത്.

സംഭവം വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലറിയിച്ചു. ആശുപത്രി അധികൃതർ പരിശോനയ്ക്കായി അരി ഭക്ഷ്യവകുപ്പിനെ ഏൽപ്പിച്ചു. എന്നാൽ ഇത്തരത്തിൽ ഇതുവരെ പരാതി ഉണ്ടായിട്ടില്ലെന്ന് റേഷൻ വ്യപാരി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button