KeralaLatest News

പാലക്കാട് ചൂട് വര്‍ദ്ധിക്കുന്നു; താപനില 40 ഡിഗ്രിക്ക് മുകളില്‍

പാലക്കാട്: ജില്ലയില്‍ ചൂട് കനക്കുന്നു. പകല്‍സമയത്തെ ശരാശരി താപനില 39 ഡിഗ്രിയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഇനി വരാനിരിക്കുന്നത് കടുത്ത വരള്‍ച്ചയുടെ ദിവസങ്ങളാണെന്നാണ് വിലയിരുത്തല്‍.

മാര്‍ച്ച് മാസം തുടങ്ങുമ്പോള്‍ത്തന്നെ പാലക്കാട്ടെ താപനില നാല്‍പത് ഡിഗ്രിയിലേക്കടുക്കുകയാണ്. രാത്രികാലങ്ങളില്‍ നല്ല തണുപ്പും പകല്‍ കനത്ത ചൂടുമെന്നതാണ് പാലക്കാട്ടെ അന്തരീക്ഷം. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ 42 വരെ എത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

നേരത്തെ, 2015ലാണ് പാലക്കാട് അന്തരീക്ഷ താപനില 40 കടന്നത്. അന്ന് 41.5 രേഖപ്പെടുത്തി. 2016 ല്‍ 41.9 ഉം രേഖപ്പെടുത്തി. ചൂട് കനത്തുതുടങ്ങിയ ഫെബ്രുവരിയില്‍ തന്നെ മലമ്പുഴയില്‍ ആടുകള്‍ ചത്തുവീണതും ആശങ്ക പടര്‍ത്തിയിട്ടുണ്ട്. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button