KeralaLatest News

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ് – മദ്രസ അധ്യാപകന്‍ റിമാന്‍ഡില്‍

മലപ്പുറം: വിദ്യാര്‍ത്ഥിനിക്കെതിരെ നിരന്തരം അപമര്യാദയായി പെരുമാറിയ കേസില്‍ മദ്രസ അധ്യാപകന്‍ റിമാന്‍റില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി യുനൈസാണ് റിമാന്‍റിലായിരിക്കുന്നത്. എറണാകുളം ഏലൂരിലെ മദ്രസ അധ്യാപകനാണ് പ്രതി. പോക്സോ കുറ്റം ചുമത്തിയാണ് ഏലൂര്‍ പൊലീസ് കേസെടുത്തിരുന്നത്. ചെെല്‍ഡ് ലെെന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം പുറത്തായത്.

കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്തു. മദ്രസയിലെ മറ്റ് വിദ്യാര്‍ഥിനികളില്‍ നിന്നും ചൈല്‍ഡ് ലൈന്‍ മൊഴി രേഖപ്പെടുത്തും . പെണ്‍കുട്ടിയുടെ മാതാപിതാക്കളുംപൊലീസില്‍ പരാതി നല്‍കിയിടരുന്നു . മാതാപിതാക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button