KeralaLatest News

വീട് ഒഴിയാനുള്ള കോടതി വിധിയെത്തുടർന്ന് പോകാൻ ഇടമില്ലാതെ ഒരു കുടുംബം

പത്തനംതിട്ട: വീട് ഒഴിയാനുള്ള കോടതി വിധിയെത്തുടർന്ന് പോകാൻ ഇടമില്ലാതെ ഒരു കുടുംബം. പത്തനംതിട്ട പുല്ലാട് കാഞ്ഞിരപ്പാറ കോളനിയിലാണ് സംഭവം. നിലവിലെ താമസക്കാരായ ശ്രീലതയും പ്രായപൂർത്തിയായ മകളും അടങ്ങുന്ന കുടുംബമാണ് തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിൽ നിൽക്കുന്നത്.

2009ലാണ് അറുപതിനായിരം രൂപയ്ക്ക് ഇലന്തൂർ സ്വദേശിയായ സന്തോഷ് കുമാർ താമസിച്ചിരുന്ന വീടും 4സെന്‍റ് സ്ഥലവും ശ്രീലതയുടെ കുടുംബം വാങ്ങിയത് .എന്നാൽ വീടിനെയും സ്ഥലത്തെയും സംബന്ധിക്കുന്ന രേഖകൾ സ്വന്തം പേരിലേക്ക് മാറ്റിയിരുന്നില്ല. തുടർന്ന് 2011 ൽ സന്തോഷ് കുമാർ മരണപ്പെടുകയും മറ്റൊരാൾ അവകാശംപറഞ്ഞു കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

വിധി എതിർ കക്ഷിക്ക് അനുകൂലമായി വന്നതോടെയാണ് ശ്രീലതയുടെ കുടുംബം തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥവന്നു. കേസ് സമയത്ത് ഹാജരാക്കിയ രേഖകളിൽ തിരിമറി നടന്നു എന്ന സംശയവും ശ്രീലതയുടെ കുടുംബത്തിനുണ്ട്.വിധി നടപ്പാക്കാൻ ഉദ്യോഗസ്ഥരും എതിർകക്ഷിയും എത്തിയപ്പോൾ നാട്ടുകാർ തടയുകയുണ്ടായി. മേൽക്കോടതിയിൽ അപ്പീലിന് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button