Latest NewsInternational

നോബേല്‍ പുരസ്‌കാരത്തിന് തനിക്ക് അര്‍ഹതയില്ലെന്ന് ഇമ്രാന്‍ഖാന്‍: കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നയാള്‍ക്കാണ് അര്‍ഹതയെന്നും ഖാന്‍

സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് താന്‍ അര്‍ഹനല്ലെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയുണ്ടെങ്കില്‍ അയാള്‍ക്കാണ് നോബേല്‍ പുരസ്‌കാരം നല്‍കേണ്ടതെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഡല്‍ഹിയും ഇസ്ലാമാബാദും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്ന നടപടി സ്വീകരിച്ച ഇമ്രാന്‍ ഖാന് നോബേല്‍ പുരസ്‌കാരംനല്‍കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ നാഷണല്‍ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഇമ്രാന്റെ പ്രതികരണം.

ട്വിറ്റര്‍ വഴിയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. കാശ്മീരി ജനതയുടെ ആഗ്രഹപ്രകാരം കശ്മീര്‍ തര്‍ക്കം പരിഹരിക്കാനും ഉപഭൂഖണ്ഡത്തിലെ സമാധാനത്തിനും മനുഷ്യവികസനത്തിനും വഴിയൊരുക്കുന്ന ഒരാള്‍ക്കാണ് നോബേല്‍ നല്‍കേണ്ടതെന്നായിരുന്നു ഇമ്രാന്റെ പ്രസ്താവന. പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് ശനിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആണവആയുധങ്ങള്‍ കൈവശമുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പിരിമുറുക്കം കുറയ്ക്കാന്‍ പ്രധാനമന്ത്രി ഖാന്‍ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചിരുന്നു.

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനും പിന്നാലെ പാകിസ്താന്റെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബാലാക്കോട്ടില്‍ ജെയ്‌ഷേ ഭീകര ക്യാമ്പിലുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തിനും പിന്നാലെ യുദ്ധസദൃശമായ സന്നാഹമായിരുന്നു ഇന്ത്യ പാക് അതിര്‍ത്തിയില്‍. പാക്‌സൈന്യത്തിന്റെ പിടിയിലായ ഐഎഎഫ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യക്ക് വിട്ടുനല്‍കിയതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയ്ക്ക് നോബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യം പാകിസ്ഥാനിലുയര്‍ന്നത്. ഇതിനായി ഓണ്‍ലൈന്‍ വഴിയും പെറ്റീഷന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button