Latest NewsIndia

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍: പ്രകോപനം തുടരുന്നു

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തി അശാന്തമായി തുടരുന്നു. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. അഖ്നൂർ സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ തിങ്കളാഴ്ച പുലർച്ചെയാണ് വെടിവയ്പുണ്ടായത്. പുലർച്ചെ മൂന്നിനാണ് അപ്രതീക്ഷിതമായി വെടിവെയ്പ്പ് തുടങ്ങിയത്. അതേസമയം വെടിവയ്പ് രാവിലെ 6.30 വരെ തുടർന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

അതേസമയം ബാലാകോട്ടിലെ ഭീകര കേന്ദ്രത്തില്‍ഡ വ്യോമസോന നടത്തിയ ആക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഹമ്മദാബാദിലെ പാര്‍ട്ടി യോഗത്തിലായിരുനന്നു അമിത് ഷാ ഈ പ്രസ്താവന നടത്തിയത്. അതേസമയം കൊല്ലപ്പെട്ട ഭീകകരുടെ എണ്ണത്തില്‍ ബിജെപിയുടെ ആദ്യ പ്രതികരണവും ഇതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button