CinemaNewsEntertainment

കരണ്‍ ജോഹറിന് മറുപടിയുമായി കങ്കണ

 

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും നടി കങ്കണ റണാവത്തും തമ്മിലുളള പ്രശ്നങ്ങള്‍ ഒരു സ്ഥിരം കഥയാണ്. അതുകൊണ്ട് തന്നെ ബോളീവുഡില്‍ ഇത് ഒരു പുതിയ കാര്യമൊന്നുമല്ല. ഐ.ഐ.എഫ്.എ സ്റ്റേജില്‍ വെച്ച് കരണ്‍ തന്നെ കളിയാക്കി എന്നാണ് കങ്കണയുടെ പുതിയ പരാതി. തനിക്ക് പണി ഒന്നുമില്ലെന്നും ജോലിക്ക് വേണ്ടി താന്‍ കരണിനെ സമീപിച്ചുവെന്നും പറഞ്ഞ് ഐ.ഐ.എഫ്.എ സ്റ്റേജില്‍ വെച്ച് കരണ്‍ തന്നെ അധിക്ഷേപിച്ചു എന്നാണ് കങ്കണ പറയുന്നത്.തന്നെ അധിക്ഷേപിച്ച കരണിന് തക്ക മറുടിയും കങ്കണ കൊടുത്തു.

‘ഐ.ഐ.എഫ്.എ സ്റ്റേജില്‍ വെച്ച് കരണ്‍ എന്നെ കളിയാക്കി. എനിക്ക് പണി ഇല്ലെന്നും ജോലിക്ക് വേണ്ടി കരണിനെ സമീപിച്ചതായും അയാള്‍ പറഞ്ഞു. എന്റെ കഴിവും അയാളുടെ സിനിമകളും നോക്കൂ. എന്നെ തൊഴിലില്ലാത്തവള്‍ എന്നാണ് അയാള്‍ വിളിച്ചത്. ചില ആളുകള്‍ക്ക് ച്യവനപ്രാശം കൊടുക്കണം എന്നാണ് എനിക്ക് തോന്നുന്നത്’ കങ്കണ പറഞ്ഞു.ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവില്‍ വെച്ചായിരുന്നു കങ്കണ കരണിനെ രൂക്ഷമായി അധിക്ഷേപിച്ചത്.

കരണ്‍ മികച്ച നടിമാരെ ഉള്‍പ്പെടുത്തി തയാറാക്കിയ ലിസ്റ്റിനേയും താരം ചോദ്യം ചെയ്തു. മികച്ച വേഷങ്ങള്‍ ചെയ്യുകയും മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടുകയും ചെയ്ത തന്നെ അവഗണിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. കരണ്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ നടിമാരുടെ അഭിനയമികവ് ചോദ്യം ചെയ്യണമെന്നും കങ്കണ പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close