CinemaLatest NewsNewsBollywoodEntertainment

‘ആളുകളുടെ സെക്സ് ലൈഫ് മാത്രം ചർച്ച ചെയ്യുന്ന ഷോ’: കരൺ ജോഹറിന്റെ പരിപാടി ബുൾഷിറ്റ് ആണെന്ന് വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി: കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന പരിപാടി കുറച്ച് നാളുകളായി വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. കരൺ ചോദിക്കുന്നത് മുഴുവൻ അതിഥികളായി എത്തുന്നവരുടെ സെക്സ് ജീവിതത്തെ കുറിച്ച് ആണെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി ആരോപിക്കുന്നു. ഷോയെ ‘ബുൾഷിറ്റ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. താൻ ഒരിക്കലും കോഫി വിത്ത് കരൺ എന്ന ഷോയിൽ പങ്കെടുക്കാനെത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ജീവിതം ലൈംഗീകതയിൽ ചുറ്റിപ്പറ്റിയുള്ളതല്ല. ഇപ്പോൾ മധ്യവയസിനേക്കാൾ കൂടുതലാണ് പ്രായം. രണ്ട് കുട്ടികളും ഉണ്ട്. സെക്സ് തന്റെ ജീവിതത്തിൻ്റെ പ്രധാന പ്രശ്നമല്ലെന്നും ടോക്ക് ഷോയിൽ പോയിരിക്കുന്നത് വിചിത്രമായി തോന്നുമെന്നും അദ്ദേഹം പ്രതികരിച്ചു. ബ്രൂട്ടിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. എപ്പോഴെങ്കിലും വിളിച്ചാൽ ഹാജരാകുന്നത് സംബന്ധിച്ച് വിവേകിനോട് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലാത്തതിനാൽ പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആർക്കും റിലേറ്റബിൾ അല്ല ഷോയെന്നും കരൺ തൻ്റെ അടുത്ത സുഹൃത്തുക്കൾക്കായി മാത്രം നടത്തുന്ന പരിപാടിയാണ് അതെന്നുമുള്ള ആക്ഷേപവും വിവേക് അഗ്നിഹോത്രി ഉന്നയിച്ചു. അതേസമയം, കശ്മീർ ഫയലുകളുടെ വൻ വിജയത്തിന് ശേഷം ഡൽഹി ഫയൽസ് എന്ന പേരിലുള്ള തന്റെ പുതിയ ചിത്രത്ഹ്റ്റിന്റെ തിരക്കിലാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button